ദുബായ്: കൂട്ടുകാരോടൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ എഞ്ചിനീയർ പിടിയിൽ. ഈജിപ്റ്റ് സ്വദേശിയെ കയറിപിടിക്കാൻ ശ്രമിച്ച ഇരുപത്തഞ്ചുകാരനാണ് പിടിയിലായത്. തന്റെ മകളും മാളിന്റെ സെക്യൂരിറ്റിയും വിവരം വിളിച്ചുപറഞ്ഞപ്പോഴാണ് താൻ സംഭവം അറിഞ്ഞതെന്നും ഉടനെ തന്നെ മാളിൽ എത്തിയതായും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.
Read Also: പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ
കൂട്ടുകാരോടൊത്ത് നടക്കുമ്പോൾ യുവാവ് തന്റെ പിറകെ നടന്ന് നിരവധി തവണ തന്നെ കയറിപിടിക്കാൻ ശ്രമിച്ചതായി പെൺകുട്ടി പരാതി നൽകി. പേടിച്ച് ഒളിക്കാൻ ശ്രമിച്ചപ്പോഴും ഇയാൾ പിറകെ നടന്ന് ശല്യം ചെയ്‌തതായും പെൺകുട്ടി പറയുകയുണ്ടായി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് ജൂലൈ 29 ന് വീണ്ടും പരിഗണിക്കും.
Post Your Comments