തിരുവനന്തപുരം•മദ്യപാനികളുടെ സമൂഹമാധ്യമ കൂട്ടായ്മയായ ജി.എന്‍.പി.സിയ്ക്കെതിരായ അന്വേഷണം ഗള്‍ഫ് രാജ്യങ്ങളിലേക്കും. . ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം അവിടേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
കൂട്ടായ്മയുടെ അഡ്മിന്‍മാരായ 38 പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അജിത്തും ഭാര്യയും ഒഴികെ മറ്റാരും ഗ്രൂപ്പില്‍ അഡ്മിന്‍മാരല്ല. നേരത്തെ സജീവമായി ഉണ്ടായിരുന്ന അഡ്മിന്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതം പരിശോധിക്കും.
ഗ്രൂപ്പിനെതിരെ എക്‌സൈസിന് പുറമെ പോലീസും കേസെടുത്തിട്ടുണ്ട്. പോലീസ് ഹൈടെക് സെല്ലില്‍ നിന്നുള്ള ചില വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ തുടര്‍ അന്വേഷണം സാധ്യമാകൂ എന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ വ്യക്തമാക്കി.
ജി.എന്‍.പി.സി ഗ്രൂപ്പിന് പിന്നില്‍ മദ്യക്കമ്ബനികളാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.
ജി.എന്‍.പി.സിയുടെ വാര്‍ഷികം സ്‌പോണ്‍സര്‍ ചെയ്തത് മദ്യക്കമ്ബനികളാണെന്നും പല മദ്യ ബ്രാന്‍ഡുകളും ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചുവെന്നും എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments