ഉപ്പുതറ: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ വന്നതോടെ പിതാവ് ചെയ്തത്ത കടുംകൈ. പണം കണ്ടെത്താനാകാത്ത മനോ വിഷമത്തില്‍ ഗൃഹനാഥന്‍ പെരിയാറില്‍ ചാടി ജീവനൊടുക്കി. എരുമേലി മുക്കൂട്ടുതറ കുന്നപ്പള്ളി മാത്യു സ്‌കറിയ(58)യാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ചപ്പാത്ത് ആലടിക്കു സമീപം പെരിയാറിലെ കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
READ ALSO: രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി
റബര്‍കര്‍ഷകനായിരുന്ന മാത്യു വിലയിടിഞ്ഞതോടെ സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇതിനിടെയാണ് മൂത്തമകളായ ആന്‍സിയുടെ വിവാഹം നിശ്ചയിച്ചത്. ഓഗസ്റ്റ് 27നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള പണം കണ്ടെത്താനാകാതെ വന്നതോടെ മാനസിക സമ്മര്‍ദത്തിലായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിവരെ മാത്യു വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ശേഷം ഫോണ്‍ വീട്ടില്‍ വെച്ച് പോവുകയായിരുന്നു. രാത്രി ഏറെ വൈകിയും തിരിച്ചെത്താതായതോടെ അന്വേഷണം ആരംഭിച്ചു. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിവും വിവരം ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം പെരിയാറിലെ കയത്തില്‍ കണ്ടെത്തിയത്.
Post Your Comments