ശമ്പളം കൊടുക്കാത്തതിനെ തുടര്‍ന്ന് ബിബിഎംപി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു. ഏഴുമാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഞയറാഴ്ച പാലസ് ഗുട്ടഹള്ളിയിലെ ബിബിഎംപി പ്രവര്ത്തകന് സുബ്രമണി ആത്മഹത്യ ചെയ്തത്. നാല്‍പ്പത് വയസ്കാരനായ സുബ്രമണി പൗരകര്മ്മികയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.
Also Read : ദുബായിൽ വീടിന് തീയിട്ട ശേഷം 20കരന്റെ ആത്മഹത്യാ ശ്രമം
എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ സുബ്രമണിയ്ക്ക് കുടുംബചെലവുകള്‍ വഹിക്കാനായിരുന്നില്ല. തുടര്‍ന്ന് ഭാര്യ കവിത വീട്ടുജോലിയ്ക്ക് പോയിത്തുടങ്ങി. ഇത് സംബന്ധിച്ച് സുബ്രമണി ദത്തത്രേയ ടെംമ്പിള്‍ വാര്‍ഡിലെ പൗരകര്മ്മികയുടെ സൂപ്പര്‍വൈസര്‍ ആയ ചാലപ്പതിയെക്കെതിരെ പരാതിക്കത്ത് തയ്യാറാക്കിയിരുന്നു.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് നല്‍കാനാണ് പരാതി തയ്യറാക്കിയത്.ഏതായലും ബിബിഎംപി പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പൗരകര്‍മ്മിക പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. രണ്ട് മക്കളാണ് സുബ്രമണിന്. രണ്ട് മക്കളില്‍ ഒരാള്‍ പവിത്ര പത്ത് വയസുകാരിയും രണ്ടാമത്തെ മകന് ദര്ശന് ഏഴുവയസ്സുകാരനുമാണ്.
Post Your Comments