മുംബൈ: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കു പിന്നാലെ വ്യവസായി രത്തന്‍ ടാറ്റയും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി വേദി പങ്കിടാനൊരുങ്ങുന്നു. ഓഗസ്റ്റ് 24ന് മുംബൈയില്‍ നാനാ പല്‍ക്കര്‍ സ്മൃതി സമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രത്തന്‍ ടാറ്റ പങ്കെടുക്കും. സംഘപ്രചാരകനായിരുന്ന നാനാ പല്ക്കറുടെ പേരിലുള്ളതാണ് ഈ സമിതി.
മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രത്തൻ ടാറ്റ 2016 -ൽ നാഗ്പൂരിലെത്തി മോഹൻ ഭഗവത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments