KeralaLatest News

‘അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം’, കലാലയ രാഷ്ട്രീയം നിയന്ത്രിക്കുന്നതിനെപ്പറ്റി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലന്നും സര്‍ക്കാര്‍ അറിയിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന്​ കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.ചെങ്ങന്നൂര്‍ സ്വദേശി അജോയ് ആണ് ഹര്‍ജി നല്‍കിയത്. കലാലയ രാഷ്ട്രീയത്തിനു നിയന്ത്രണം ഏര്‍പ്പെടിത്തുന്നത് സംബന്ധിച്ച്‌ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണം എന്ന് 2004 ല്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇത് പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റി. അതിനാല്‍ മഹാരാജാസ് സംഭവത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button