WomenLife Style

കണ്‍പീലികളിലേയും പുരികത്തിലേയും താരന്‍ കളയാന്‍ ഒരു എളുപ്പവഴി

തലമുടികളില്‍ മാത്രമല്ല കണ്‍പീലികളിലും പുരികത്തിലും താരന്റെ ശല്യമുണ്ടാകാറുണ്ട്. എന്നാല്‍ തലയില്‍ ഷാംപു ഉപയോഗിച്ചെങ്കിലും താരനെ അകറ്റാം. എന്നാല്‍ പുരികത്തിലും കണ്‍പീലികളിലും അതിന് കഴിയില്ല എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. കണ്‍പീലികളിലെയും പുരികത്തിലെയും താരന്‍ മാറാന്‍ കുറച്ച് എളുപ്പവഴികളുണ്ട്.

ബദാം ഓയില്‍ : 1 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ ചെറുതായി ചൂടാക്കുക. ഇത് പുരികത്തില്‍ പുരട്ടി മസാജ്‌ചെയ്യുക. കണ്‍പീലികളിലും ഇതു പുരട്ടി പതിയ മസാജ് ചെയ്യാം. ഇതു രാത്രിമുഴുവന്‍ വച്ചിരിക്കുന്നതാണ് നല്ലത്. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇതു കണ്‍പീലികളിലയും പുരികത്തിലേയും താരനകറ്റാന്‍ നല്ലതാണ്.ഇത് ആഴ്ചയില്‍ മൂന്നു നാലു തവണ വീതം അടുപ്പിച്ച് അല്‍പനാളുകള്‍ ചെയ്യാം.താരനും ചൊറിച്ചിലുമെല്ലാം മാറാന്‍ ഇത് ഏറെ നല്ലതാണ്.

ഒലീവ് ഓയില്‍ : 1 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ ചെറുതായി ചൂടാക്കുക. ഇത് കണ്‍പീലികളിലും പുരികത്തിലും പുരട്ടി മസാജ് ചെയ്യാം. പിന്നീട് വൃത്തിയുള്ള ഒരു കഷ്ണം തുണിചെറുചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു കണ്ണിനു മുകളിലിടുക. 15 മിനിറ്റുശേഷം ഇതു നീക്കി മുഖം കഴുകാം. ഇത് ദിവസവും ചെയ്യാം. പുരികത്തിലേയും കണ്‍പീലികളിലേയും താരന്‍ മാറാന്‍ ഇത് ഏറെ നല്ലതാണ്.

ചെറുനാരങ്ങാനീര് : ചെറുനാരങ്ങാനീര്താരന്‍ കളയാന്‍ നല്ലൊരു വഴിയാണ്. ഇതിലെ സിട്രിക് ആസിഡ് ആണ് ഈ ഗുണം നല്‍കുന്നത്. 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് അര കപ്പു വെള്ളത്തില്‍ കലര്‍ത്തുക. ഒരു പഞ്ഞിക്കഷ്ണം ഉപയോഗിച്ച് ഇതില്‍ മുക്കി പുരികത്തില്‍ പതുക്കെ പുരട്ടി ഉഴിയുക. ഇതുപോലെ കണ്‍പീലികളിലും. 5 മിനിറ്റിനു ശേഷം ഇതുകഴുകിക്കളയാം.

കറ്റാര്‍വാഴ ജെല്‍ : കറ്റാര്‍വാഴജെല്‍ കണ്‍പീലികള്‍, പുരികം എന്നിവിടങ്ങളിലെ താരന്‍ അകറ്റാന്‍ ഏറെനല്ലതാണ്. താരന്‍ കാരണമുണ്ടാകുന്ന അസ്വസ്ഥതയും ചൊറിച്ചിലും നീക്കാനും ഇതുസഹായിക്കും. കറ്റാര്‍വാഴ ജെല്ലില്‍ പഞ്ഞി മുക്കി പുരികത്തിലും കണ്‍പീലികളിലും പുരട്ടുക. ഇത് 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം കൊണ്ടുകഴുകാം. ഇത് ദിവസവും ആവര്‍ത്തിയ്ക്കുക. കണ്‍പീലികളിലേയും പുരികത്തിലേയും താരന്‍ മാറും.

വാം കംപ്രസ് : ഈഭാഗങ്ങളിലെ താരന്‍ അകറ്റാന്‍ വാം കംപ്രസ് മറ്റൊരു വഴിയാണ്.ചൂടുവെള്ളത്തില്‍ തുണി പിഴിഞ്ഞ് കണ്ണിനു മുകളിലും പുരികത്തിനു മുകളിലുമായിഇടുക. ഇത് അല്‍പം കഴിഞ്ഞ് എടുത്തു മാറ്റാം. ഇത് പല തവണ അടുപ്പിച്ചു കുറച്ചു ദിവസങ്ങള്‍ ആവര്‍ത്തിയ്ക്കാം. താരന്‍ മാറാന്‍ ഏറെ നല്ലതാണിത്.

ടീ ട്രീ ഓയില്‍ : ടീ ട്രീഓയില്‍ മറ്റൊരു വഴിയാണ്. ഇതു ചെറുതായി ചൂടാക്കി ഇതില്‍ കോട്ടന്‍ മുക്കിപുരട്ടുക. ഇത് അല്‍പം കഴിഞ്ഞു കഴുകാം. ഇത് അടുപ്പിച്ച് അല്‍പദിവസം ആവര്‍ത്തിയ്ക്കുക.

ഉപ്പ് : ഉപ്പ് ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഉപ്പുവെള്ളത്തില്‍ പഞ്ഞി മുക്കി പുരട്ടാം. ചെറുചൂടുള്ള ഉപ്പുവെള്ളമാണ് കൂടുതല്‍ നല്ലത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button