ബ്രിസ്റ്റോള്‍: തന്റെ ഫോമില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്ക് ഇതിലും വലിയ മറുപടി നല്‍കാനുണ്ടാവില്ല ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ട്വിന്‍ി20 കിരീടം ഇന്ത്യ സ്വന്തമാക്കി. റണ്‍ ഒഴുകിയ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. രോഹിതിന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ ഇംഗ്ലീഷ് പടയെ മറികടന്നത്. ഇതോടെ മൂന്ന് മത്സരം അടങ്ങിയ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ എട്ട് പന്തുകള്‍ ശേഷിക്കേ ജയത്തിലെത്തി. ഓപ്പണര്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ ജയത്തിനു കരുത്തായത്. 56 പന്തില്‍ അഞ്ച് സിക്സറും 11 ഫോറുമടക്കം പുറത്താകാതെ 100 റണ്‍സസാണ് ഹിറ്റ്മാന്‍ അടിച്ചുകൂട്ടിയത്.
ഹാര്‍ദിക് പാണ്ഡ്യ (14 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം പുറത്താകാതെ 33), നായകന്‍ വിരാട് കോഹ്ലി (29 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനു അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ജാസണ്‍ റോയ് (31 പന്തില്‍ ഏഴ് സിക്സറും നാല് ഫോറുമടക്കം 67), ജോസ് ബട്ട്ലര്‍ (21 പന്തില്‍ 34), അലക്സ് ഹാലസ് (24 പന്തില്‍ 30) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ട്വന്റി20 യില്‍ ഒരു മത്സരത്തില്‍ അഞ്ചു ക്യാച്ചുകളെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് എം.എസ്. ധോണി സ്വന്തമാക്കി.
Post Your Comments