India

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയ്ക്ക് വിമുഖത പ്രകടിപ്പിച്ചിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ മോദികെയറിനോട് വിമുഖത പ്രകടിപ്പിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും. സമാനരീതിയിലുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്നു കാണിച്ചാണ് ഇരുസംസ്ഥാനങ്ങളും മോദികെയറിനോടു താല്‍പര്യം കാണിക്കാത്തതെന്നാണ് സൂചന. സംസ്ഥാനത്ത് നിലവിലുള്ള ഭാമാഷാ സ്വാസ്ഥ്യ ഭീമ യോജന പദ്ധതി പ്രകാരം നാലരക്കോടിയോളം ജനങ്ങളില്‍ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുണ്ടെന്നാണ് രാജസ്ഥാന്‍ സർക്കാർ വ്യക്തമാക്കുന്നത്.

Read Also: നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ‘മോദി കെയറി’ന് പിന്തുണയുമായി ഐഎംഎ

സംസ്ഥാനത്ത് മഹാത്മാ ജ്യോതിഭാ ഫുലെ ജന്‍ ആരോഗ്യ യോജന എന്ന പേരില്‍ നടക്കുന്ന ആരോഗ്യ പദ്ധതി രണ്ടരക്കോടിയോളം ജനങ്ങള്‍ക്കു പരിരക്ഷ നല്‍കുന്നുണ്ടെന്നും ഫണ്ടിന്റെ അഭാവമാണ് പദ്ധതി നടപ്പിലാക്കുന്നതിനു തടസ്സമാകുന്നതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം ഒഡീഷയും ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഒഡീഷയില്‍ ബിജു സ്വാസ്ഥ്യ കല്യാണ്‍ യോജന എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നതിനാലാണിതെന്നാണ് സർക്കാർ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button