ബെംഗളുരു: രാത്രിയില്‍ ഒല ടാക്‌സി ഡ്രൈവറില്‍ നിന്നും നേരിട്ട് ദുരനുഭവം തുറന്നുപറയുകയാണ് മുപ്പതുകാരിയായ യുവതി. രാത്രി 11.30ക്ക് ബെംഗളുരു വിമാനത്താവളത്തിലേക്ക് പോകാനാണ് യുവതി ടാക്‌സി വിളിച്ചത്. ഇന്ദിരാ നഗറില്‍ നിന്നാണ് ടാക്‌സിയില്‍ കയറിയത്. ഹെബ്ബാല്‍ കഴിഞ്ഞതോടെ ഡ്രൈവര്‍ വേഗത കൂട്ടി. വേഗത കുറക്കാന്‍ പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ല. എയര്‍പോര്‍ട്ടിലേക്കുള്ള വഴിക്ക് പകരം യെലഹങ്ക ജംഗ്ഷനിലേക്ക് തിരിഞ്ഞതോടെ ഞാന്‍ പേടിച്ചു.
തുടര്‍ന്ന് ശബ്ദമുണ്ടാക്കിയതോടെ അയാള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിന്റെ വീടെനിക്കറിയാം എന്ന് ഇടക്കിടെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. വണ്ടി നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല. ഒടുവില്‍ ഡോര്‍ തുറന്ന് ചാടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ലോക്ക് ചെയ്തു. ടോള്‍ ഗേറ്റിനടുത്തുനിന്ന് വഴി തിരിഞ്ഞുപോകാന്‍ ശ്രമിച്ചപ്പോള്‍ അവിടെ തിരക്കുണ്ടായിരുന്നതില്‍ അയാള്‍ വേഗത കുറച്ചു. തുടര്‍ന്ന് താന്‍ ഗ്ലാസില്‍ തട്ടി ഉറക്കെ അലറിവിളിച്ചു. ടോള്‍ ഗേറ്റിലെ ജീവനക്കാര്‍ അതുകണ്ട അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു, യുവതി പറഞ്ഞു.
അതേസമയം ടോള്‍ കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് വഴിതിരഞ്ഞുപോകാന്‍ ശ്രമിച്ചതെന്നാണ് ഡ്രൈവറുടെ വാദം. ഇതെങ്ങനെ തീരുമെന്ന് നമുക്കറിയാം. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഞാന്‍ പുറത്തിറങ്ങും. നീ താമസിക്കുന്നത് എവിടെയെന്ന് എനിക്കറിയാമെന്നും അയാള്‍ പോലീസിന്റെ മുന്നില്‍വെച്ച് തന്നെ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡ്രൈവര്‍ അമിതമായി മദ്യപിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.
Post Your Comments