മഹാരാഷ്ട്ര : കനത്ത മഴക്കിടെ വെള്ളം നിറഞ്ഞ ഗട്ടറില്‍ വീണുണ്ടായ അപകടത്തിൽ യാത്രക്കാരിക്ക് ദാരുണമരണം. റോഡിലേക്ക് വീണ ഇവരുടെ തലയിലൂടെ പിന്നാലെ എത്തിയ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ താനെ ജില്ലയിലെ ശിവാജി ചൗക്കിൽ ശനിയാഴ്ച വൈകുന്നേരം സ്വകാര്യ സ്കൂള്‍ ജീവനക്കാരിയായ മനീഷ ഭോയിറാ(40) ണ് മരിച്ചത്.
വീഡിയോ കടപ്പാട് (video courtesy): സീ ന്യൂസ് (ZEE NEWS)
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഗട്ടറില്‍ വീണ് ബൈക്ക് ചരിഞ്ഞപ്പോൾ പുറകിലിരുന്ന മനീഷ അടുത്തുകൂടി വന്ന ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ച ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അപകടം നടന്ന ഉടന്‍ ബസിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Also read : മണ്ണിടിച്ചില്‍: ഒരാൾ മണ്ണിനടിയിൽപ്പെട്ടതായി സംശയം
Post Your Comments