ചെന്നൈ: സ്വന്തം കാറിന് ബോംബിട്ട് ആക്രമണമെന്ന് വരുത്തിത്തീർത്ത ഹനുമാന് സേന നേതാവ് പിടിയിൽ. നേതാവിന്റെ വാഹനത്തിന് നേരേ ഉണ്ടായ ആക്രമണം നേതാവ് തന്നെ സൃഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച ചെന്നൈയില്‍ നിന്ന് 23കിലോമീറ്റര്‍ മാറിയുള്ള ശോലാവരം ഹൈവേയില്‍ വെച്ച് നേതാവിന്റെ വണ്ടി ആക്രമിക്കപ്പെട്ടു എന്നായിരുന്നു നാല്പതുകാരനായ കാളീകുമാറിന്റെ പരാതി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രമണം സ്വന്തമായി ഉണ്ടാക്കിയതാണെന്ന് തിരിച്ചറിഞ്ഞു.
നാലു മാസം മുന്‍പു വരെ നേതാവിന് പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. ഇത് പിന്‍വലിച്ചതോടെ വീണ്ടും സംരക്ഷണം ലഭിക്കാനായിരുന്നു കാറാക്രമണ നാടകം. എന്നാല്‍ നേതാവിന്റെ സഹായികളെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുകയായിരുന്നു. ഫോറന്‍സിക് പരിശോധനയിലും നേതാവിന് പ്രതികൂലമായ തെളിവുകളാണ് ലഭിച്ചത്.
Read also:മധ്യവയസ്കന്റെ അശ്ലീല പ്രദര്‍ശനം;സംഭവം ഫേസ്ബുക്ക് ലൈവ് കൊടുത്ത് പെൺകുട്ടി
സുഹൃത്തായ ജ്ഞാനശേഖരന്റെയും മൂത്ത സഹോദരന്റെ മകന് രഞ്ജിത്തിന്റെയും സഹായത്തില്‍ കാളീകുമാര്‍ കാര്‍ കത്തിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. 2016 മുതല്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണമുണ്ട്. ആയുധധാരിയായ ഒരു പൊലീസുകാരന് എപ്പോഴും അയാള്‍ക്ക് കാവലുണ്ടായിരുന്നു. ഒരു തവണ മദ്യപിച്ച് ബഹളം വച്ച അയാളെ രക്ഷിക്കേണ്ടി വന്നതോടെയാണ് പോലീസ് സംരക്ഷണം വേണ്ടെന്ന് വെച്ചത്. തമിഴ്നാട്ടിലെ ചെന്നൈ, കോയമ്ബത്തൂര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പുറമേ കേരളത്തിലെ രണ്ട് ജില്ലകളിലും സാന്നിധ്യമുള്ള ഹനുമാന് സേനയുടെ നേതാവാണ് കാളീകുമാര്‍.
Post Your Comments