ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജയിലില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു. മുന്ന ബജ്രംഗി എന്നയാളാണ് മരിച്ചത്. ബജ്രംഗിക്ക് വധഭീഷണിയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലില്‍ ഇയാളെ കൊലപ്പെടുത്താന്‍ ഗുഢാലോചന നടക്കുന്നുണ്ടെന്നും ബംജ്രംഗിയുടെ ഭാര്യ മുഖ്യമന്ത്രിയോട് നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബജ്‌രംഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കൊലപാതകം.
സഹതടവുകാരനാണ് ബംജ്രംഗിക്ക് നേരെ വെടിയുതിർത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ഝാന്‍സി ജയിലിൽ നിന്ന് ബാഗ്പതിലേക്ക് കഴിഞ്ഞദിവസമാണ് ഇയാളെ കൊണ്ടു വന്നത്. ബി.ജെ.പി എം.എല്‍.എയെ വധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.
Also Read : മറ്റുള്ളവര്‍ക്ക് മാതൃകയായി വിയ്യൂര്‍ ജയിലിലെ തടവുകാര്‍
സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജയില്‍ വാര്‍ഡനെ സസ്‌പെൻഡ് ചെയ്തു. ജയിലിനുള്ളില്‍ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിച്ചെന്നും സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments