മോസ്കൊ: റഷ്യന്‍ വിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിലായ ക്രൊയേഷ്യന്‍ താരം ഡൊമഗോയ് വിദയ്ക്ക് ഫിഫയുടെ താക്കീത് മാത്രം. ഇതോടെ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ വിദയ്ക്ക് കളിക്കാനാകുമെന്നുറപ്പായി യുക്രൈനിലെ റഷ്യന്‍ വിരുദ്ധരുടെ മുദ്രാവാക്യം പരാമർശിച്ചുള്ള വിദയുടെ വീഡിയോ ആണ് വിവാദമായത്.
റഷ്യക്കെതിരായ മത്സരത്തിന് ശേഷം ഡൊമഗോയ് വിദയുടേതായി പുറത്തുവന്ന വീഡിയോയിലാണ് ഫിഫ അന്വേഷണം നടത്തിയത്. രാജ്യത്തെ റഷ്യന്‍ ഇടപെടലിന് എതിരെ യുക്രൈനിലെ റഷ്യ വിരോധികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് വിദ പരാമർശിച്ചത്. കളിക്കാര്‍ രാഷ്ട്രീയം പരാമർശം നടത്തുന്നത് നിരീക്ഷിക്കുന്ന ഫിഫ, സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. വിദയെ വിളക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തത്കാലം താക്കീത് മതിയെന്ന് ഫിഫയുടെ അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു. എന്തായാലും ഫിഫയുടെ ഈ നടപടി ക്രൊയേഷ്യൻ ക്യാമ്പിൽ ആശ്വാസം കൊണ്ടുവന്നിരിക്കുകയാണ്.
Also read : സ്പാനിഷ് ഫുട്ബോളിന്റെ തലപ്പത്തേക്ക് മുൻ ഐ.എസ്.എൽ പരിശീലകൻ
Post Your Comments