
ശ്രീനഗര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു. കാശ്മീര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ സാക്കുറയിലുള്ള സര്‍ക്കാര്‍ കോളേജില്‍ യുനാനി മെഡിസിന് ആന്‍ഡ് സര്‍ജറി ബിരുദ വിദ്യാര്‍ത്ഥിയും ജമ്മുകാശ്മീരില്‍ 2012 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇനാമുല്‍ ഹഖിന്റെ സഹോദരനുമായ ഷംസുള്ഹഖ് മെഖ്നു (25)വാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്.
Also Read : സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി
മെഖ്നുവിനെ മേയ് 22 മുതല്‍ കാണാതാകുകയായിരുന്നു. മെഖ്നുവിന്റേത് അടക്കമുള്ള ചിത്രങ്ങള്‍ ഹിസ്ബുള്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. മുഹമ്മദ് റഫീഖിന്റെ മകനാണ് മെഖ്നുവെന്നും ഇയാളുടെ കോഡ് പേര് ‘ബുര്‍ഹാന്‍ സനി ‘ എന്നാണെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഡ്രാഗുഡ് ഗ്രാമസ്വദേശിയാണ് ഷംസുള്‍.
Related Articles

വനിതാ കോണ്‍സ്റ്റബിളിന്റെ ലൈംഗികാതിക്രമ പരാതി: ഐപിഎസുകാരനെ പിന്തുണച്ച് ഭാര്യ

അജ്ഞാത രോഗത്തിന്റെ പിടിയിലമർന്ന് ജീവൻ നഷ്ടപ്പെട്ടത് എട്ട് പേർക്ക്, ജമ്മു കശ്മീരിലെ രജൗരി ഭീതിയുടെ നിഴലിൽ

Post Your Comments