Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നിഷാ സാരംഗിന് വനിതാകമ്മീഷന്റെ പിന്തുണ

കൊച്ചി: സീരിയല്‍ നടി നിഷാ സാരംഗിനെ പിന്തുണച്ച് വനിതാകമ്മീഷന്‍ രംഗത്തെത്തി. സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്വമേധയ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ഈ വിഷയത്തില്‍ പോലീസും ശക്തമായി ഇടപെടണമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ പീഡനത്തിനിരയാകുന്നതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നിരിക്കെ പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറാകണമെന്നും ജോസഫൈന്‍ വ്യക്തമാക്കി. അതിജീവനത്തിനു വേണ്ടി മൂല്യങ്ങള്‍ കാത്തുവെച്ച് പോരാടിയ നടിക്ക് സംവിധായകനില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ അപലപനീയമാണെന്നും ഈ വിഷയത്തില്‍ പോലീസ് ഇടപെടണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

Read Also : ഭാട്ട്യ കുടുംബത്തിലെ 11 പേരുടെ മരണത്തിനു പിന്നില്‍ പന്ത്രണ്ടാമന്‍ : ദുരൂഹതയായി ആ ബാഹ്യഇടപെടല്‍

ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ സംവിധായകനില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം കഴിഞ്ഞ ദിവസമാണ് നടി നിഷ സാരംഗ് ഒരു ചാനല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. വിദേശത്ത് ഒരു അവാര്‍ഡ് ഷോയ്ക്ക് അനുവാദത്തോടെ പോയ തന്നെ കാരണം കൂടാതെ പരമ്ബരയില്‍ നിന്ന് ഒഴിവാക്കിയെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button