KannurLatest NewsKeralaNattuvarthaNews

പൂ​ക്ക​ൾ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി സ​ൽ​മാ​ൻ (24) ആ​ണ് മ​രി​ച്ച​ത്

ഇ​രി​ട്ടി: ക​ർ​ണാ​ട​ക​യി​ൽ ​നി​ന്നു പൂ​ക്ക​ൾ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി സ​ൽ​മാ​ൻ (24) ആ​ണ് മ​രി​ച്ച​ത്. പി​ക്ക​പ്പ് ഡ്രൈ​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി നി​യാ​സു​ദീ​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരമാകുന്നതിനായി പ്രത്യേക പ്രാർത്ഥന നടത്തി പാക് വനിത സീമ ഹൈദര്‍; വീഡിയോ വൈറല്‍!

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ പു​ന്നാ​ടാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും പൂ​വും ക​യ​റ്റി ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക്‌ പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ പു​ന്നാ​ട് ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പാ​ൽ വ​ണ്ടി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​ട്ടി പൊ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button