KeralaLatest News

സോഷ്യൽ മീഡിയയിലൂടെ കുപ്രചരണം: കുറ്റം തുറന്നു പറഞ്ഞു പ്രതി രംഗത്ത്

ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ നുണപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് കുറ്റം തുറന്നു പറഞ്ഞ് രംഗത്തെത്തി. തുടർന്ന് മാപ്പ് നല്‍കിയ വാദി കേസുകള്‍ പിന്‍വലിക്കാന്‍ സന്നദ്ധനായി. കൈനകരി കുട്ടമംഗലം കല്‍പകശേരില്‍ രാജേഷ് ആര്‍. നായര്‍ക്കെതിരെയാണ് ചേര്‍ത്തല പള്ളിപ്പുറം കണ്ടെത്താംവെളി കെ. രാഗേഷ് എന്നയാള്‍ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും കഴിഞ്ഞ മാസം 14ന് വ്യാജ പ്രചരണങ്ങള്‍ നടത്തിയത്.

Also Read : സ്വന്തം വിവാഹ ദിനത്തില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന വരനെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കുവൈറ്റിലെ ഒരു കമ്പനിയിൽ സീനിയര്‍ റിക്രൂട്ടിങ് എക്‌സിക്യൂട്ടീവായിരുന്ന രാജേഷ് മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് രാജി വച്ചപ്പോള്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ പുറത്താക്കിയതാണെന്ന തരത്തില്‍ ചിത്രങ്ങള്‍ സഹിതം രാഗേഷ് കുപ്രചരണം അഴിച്ചു വിടുകയായിരുന്നു. രാജേഷ് നല്‍കിയ പരാതിയില്‍ പുളിങ്കുന്ന് പോലീസും സൈബര്‍ സെല്ലും കേസെടുത്ത് അന്വേഷണം നടത്തിവന്നിരുന്ന സാഹചര്യത്തിലാണ് പ്രതിയുടെ കുറ്റമേറ്റുപറച്ചിൽ അരങ്ങേറുന്നത്.

പരാതിക്കൊപ്പം പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഇന്നലെ ആലപ്പുഴ പ്രസ്സ്‌ക്ലബിൽ പത്രസേമ്മളനം നടത്തിയ പ്രതി രാഗേഷ് തന്റെ ചില സുഹൃത്തുക്കള്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കുകയായിരുന്നു. രാജേഷ് മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന തന്നെ അച്ചടക്ക നടപടിയുടെ ഭാഗമായി അധികാരികള്‍ പുറത്താക്കയതിന്റെ മനോവിഷമവും തെറ്റിദ്ധാരണയുമാണ് തന്നെ ഇത്തരമൊരു വ്യാജ പ്രചരണത്തിന് പ്രേരിപ്പിച്ചതെന്ന് രാഗേഷ് തുറന്നു പറയുകയായിരുന്നു.

രാഗേഷ് ഖേദം പ്രകടിപ്പിക്കാനെത്തിയതറിഞ്ഞ് പ്രസ്സ്‌ക്ലബ്ബിൽ എത്തിയ രാജേഷ് ആര്‍. നായര്‍ പ്രതി കുറ്റമേറ്റ് പറഞ്ഞ സ്ഥിതിക്ക് താന്‍ നിയമനടപടികളില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രതികരിച്ചു. ചെറുപ്പക്കാരനായ എതിര്‍ കക്ഷി തെറ്റ് തിരിച്ചറിഞ്ഞതിനാല്‍ കേസുകള്‍ പിന്‍വലിക്കുമെന്നും താല്‍പര്യപ്പെട്ടാല്‍ യുവാവിന് മറ്റൊരു തൊഴില്‍ ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാജേഷ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button