ലണ്ടന്‍: ശാസ്ത്രജ്ഞന്മാര്ക്കും ഗവേഷകര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. രണ്ട് വര്‍ഷത്തേക്ക് കാലാവധിയുള്ള പുതിയ വിസ ആരംഭിച്ചിരിക്കുകയാണ് യുകെ. രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിനുള്ള ഈ നടപടി ഇന്ത്യക്കാര്‍ക്കും വളരെ ഉപകാരപ്രദമായിരിക്കും. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഗവേഷകര്‍ക്കും ഈ വിസ ഉപകാരപ്രദമാകും.
Also Read : പ്രവാസി മലയാളിയും കുടുംബവും വിസയും പാസ്പോർട്ടുമില്ലാതെ യുഎഇയിൽ കഴിയാൻ തുടങ്ങിയിട്ട് 30 വർഷം
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗവേഷണം നടത്താനും പരിശീലിക്കുന്നതിനും ഇത് വഴി നല്ലൊരവസരം ഒരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു കെ ഇമ്മിഗ്രേഷന്‍ മന്ത്രി കരോലിന് നോക്സ് അറിയിച്ചു. കൂടാതെ യു കെ യെ ഇത് കൂടുതല്‍ ചലനാത്മകവും ആഗോള വിപണന രംഗത്ത് മുന്നിലെത്തുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Post Your Comments