യുഎഇ: കഴിഞ്ഞ 30 വർഷമായി പ്രവാസി മലയാളിയും കുടുംബവും വിസയും പാസ്പോർട്ടുമില്ലാതെ യുഎഇയിൽ കഴിയുകയാണ്. അനതികൃതമായി താമസിക്കുന്നതിന് പോലീസ് ഏതു നിമിഷവും അറസ്റ്റ് ചെയ്യാമെന്ന ഭയത്തിലാണ് ഈ കുടുംബം ഷാർജയിൽ കഴിയുന്നത്. 60കാരനായ മധുസൂദനനും ഭാര്യ രോഹിണിയും ഇവരുടെ അഞ്ച് മക്കളുമാണ് എന്ത് ചെയ്യണമെന്ന് അറിയാതെ ജീവിതം വഴിമുട്ടി നിൽക്കുന്നത്.
ALSO READ: പ്രവാസി മലയാളികൾക്ക് തിരിച്ചടി: കുതിച്ചുയർന്ന് വിമാനനിരക്ക്
നിയമവിരുദ്ധമായി താമസിക്കുന്നതിനാൽ ഇവരുടെ അഞ്ച് മക്കൾക്കും ഇതുവരെയും സ്‌കൂളിൽ പോകാൻ പോലും കഴിഞ്ഞിട്ടില്ല. തന്റെ കുട്ടികൾക്ക് നല്ല ജീവിതമോ വിദ്യാഭ്യാസമോ ഒന്നും നൽകാൻ കഴിയാത്തതിലുള്ള വിഷമത്തിലും നിരാശയിലുമാണ് മധുസൂദനൻ. മൂത്ത മകൾ അശ്വതിക്ക് 29വയസായി. 30 വർഷത്തിനിടെ ഇതുവരെയും കുടുംബം ഷാർജയ്ക്ക് പുറത്ത് പോയിട്ടില്ല. ജോലിക്ക് പോലും പോകാൻ കഴിയാത്ത വസ്ഥയിലാണ് ഇവർ. 7പേർ അടങ്ങുന്ന കുടുംബത്തിന് ഭക്ഷണം കണ്ടെത്താൻ പോലും അച്ഛനായ മധുസൂദനന് കഴിയുന്നില്ല. തങ്ങൾ ഇത്രയും നാൾ അനുഭവിച്ച തടങ്കൽ ജീവിതം ഇനിയും തുടരാൻ വയ്യെന്ന നിലപാടിലാണ് കുടുംബം. പാസ്‌പോർട്ടും വിസയുമെല്ലാം നേടണമെങ്കിൽ കുടുംബം ഒരുപാട് നിയമപോരാട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരും. എന്നാലും എങ്ങനെയും ഈ ദുരിത ജീവിതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കുടുംബം.
Post Your Comments