Latest NewsKerala

അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിന്റെ പ്രതികാരം മകന്‍ തീര്‍ത്തത് 40 പവന്‍ മോഷ്ടിച്ച് : നടുക്കുന്ന സംഭവം നടന്നത് കേരളത്തില്‍

താനൂര്‍: സ്വന്തം വീട്ടില്‍നിന്നും നാല്‍പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി നാടുവിട്ട മകനെയും ,കൂട്ടാളികളെയും താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

വീട്ടിലെ സി.സി.ടി.വി ക്യാമറകള്‍ തല്ലിതകര്‍ത്തതിന് ശേഷമാണ് വീട്ടിലെ ലോക്കറില്‍ നിന്നും മോഷണം നടത്തിയത്. മാതാവ് മകന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിച്ച് വെച്ചതിന്റെ പ്രതികാരമായാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയത്. മോഷണം നടത്തിയ സ്വര്‍ണ്ണാഭരണങ്ങളില്‍ രണ്ട് മോതിരം പട്ടാമ്പിയിലെ സ്വര്‍ണ്ണ കടയില്‍ വില്‍പ്പന നടത്തിയതായി ഇവര്‍ പറഞ്ഞു. 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, മുപ്പതിനായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മഞ്ചേരി സി.ജെ.യം കോടതിയിലും മറ്റുളള പ്രതികളെ പരപ്പനങ്ങാടി കോടതിയിലും തിങ്കളാഴ്ച ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button