ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യം, വാകച്ചാര്‍ത്ത്, അഭിഷേകം എന്നിവ കണ്ടുവണങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. വെള്ളിയാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തിയ കേന്ദ്രമന്ത്രി ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെ മടങ്ങി. കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗറാമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 2.50-ന് ശ്രീകോവിലിനു മുന്നിലെത്തിയ ആഭ്യന്തരമന്ത്രി മൂന്നിന് ശ്രീലകവാതില്‍ തുറക്കുന്നതുവരെ ധ്യാനനിരതനായിനിന്നു. മത്സ്യാവതാരരൂപത്തില്‍ കളഭത്തില്‍ അണിയിച്ചൊരുക്കിയ ഗുരുവായൂരപ്പനായിരുന്നു നിര്‍മാല്യദര്‍ശനത്തിന്. തൈലാഭിഷേകവും വാകച്ചാര്‍ത്തും ശംഖാഭിഷേകവും കണ്ട് കാണിക്കയര്‍പ്പിച്ച് വണങ്ങി.
ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ശങ്കുണ്ണിരാജ്, മാനേജര്‍മാരായ പി. പ്രകാശ്, പി. മനോജ് എന്നിവര്‍ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.
Post Your Comments