KeralaLatest News

ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ബോഡി യോഗത്തിൽ നാടകീയ സംഭവങ്ങള്‍; കൂട്ടരാജി

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പ്രസിഡന്റും, സെക്രട്ടറിയും അടക്കമുള്ള ഒരു വിഭാഗത്തിന്റെ കൂട്ടരാജി. ആലപ്പുഴയില്‍ നടന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു രാജി പ്രഖ്യാപനം. ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് വിശദീകരണം.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ബോഡി യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ലോധ കമ്മറ്റി റിപ്പോര്‍ട്ടും യോഗത്തിൽ ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജിവച്ചത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും സ്ഥാനം രാജി വച്ചു.

Also Read : ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാനിറങ്ങുന്നു

നേരത്തെ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ടിസി മാത്യു 2.16 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിരുന്നു. ഈ തുക ടിസി മാത്യുവില്‍ നിന്നും തിരിച്ച്‌ പിടിക്കാനും ഉത്തരവുണ്ട്. ഇതിനെതിരെ ടിസി മാത്യു രംഗത്തെത്തുകയും തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ ജയേഷാണെന്നും ടിസി മാത്യു ആരോപിച്ചത്തിന് പിന്നാലെയാണ് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെയുള്ള കമ്മറ്റി അംഗങ്ങളുടെ കൂട്ടരാജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button