തെഹ്റാന്‍: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തൂക്കി കൊന്നു. 2017ല്‍ ഇറാനിലെ തെഹ്റാനില്‍ രണ്ടിടങ്ങളില്‍ ആക്രമണം നടത്തിയ എട്ട് ഐഎസ് ഭീകരരെയാണ് തൂക്കിക്കൊന്നത്. കേസില്‍ 12ഓളം പ്രതികളുടെ വിചാരണ പൂര്‍ത്തിയാകാനുണ്ട്. 2017 ജൂണ്‍ ഏഴിന് ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖുമൈനിയുടെ കബറിടത്തിലും പാര്‍ലമെന്റിലുമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
READ ALSO: ‘നിന്റെ സമയവും ആകാറായി’; സൗദി അറേബ്യയോട് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ വീഡിയോ ഭീഷണി സന്ദേശം
Post Your Comments