ജീവിതത്തിലെ ഉയര്‍ച്ചയ്ക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി മഹാ വിഷ്ണുവിനെ പൂജിക്കാറുണ്ട്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന ഒരു വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം.
ഏകാദശി വ്രതം നോല്‍ക്കുമ്പോള്‍ അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണ്. കേരളത്തിൽ ആചരിച്ചു വരുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതും ഈ ദിവസമാണ്. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം.
വ്രതാനുഷ്ഠാനം എങ്ങനെ
ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല എന്നാണു വിശ്വാസം. ക്ഷേത്രങ്ങളില്‍ വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.
Post Your Comments