![](/wp-content/uploads/2018/07/dipa-karmakar.jpg)
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അഭിമാനമായി രണ്ട് വർഷത്തിന് ശേഷം ദീപ കര്‍മാക്കര്‍ തിരിച്ചെത്തിയത് സ്വർണ മെഡലോടെ. തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വേള്‍ഡ് ചാലഞ്ച് കപ്പിലെ വോള്‍ട്ട് ഇനത്തിൽ 14.150 പോയിന്റോടെയാണ് ദീപ സ്വര്‍ണം നേടിയത്. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വര്‍ണമാണിത്. ഇന്‍ഡൊനീഷ്യയുടെ റിഫ്ദ ഇര്‍ഫാനാലുത്ഫി 13.400 പോയിന്റുമായി വെള്ളിയും തുര്‍ക്കിയുടെ ഗോക്സു സാന്‍ലി 13.200 പോയിന്റുമായി വെങ്കലവും നേടി. പരിക്ക് മൂലം രണ്ട് വർഷമായി ദീപ മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
Read Also: ദീപ കര്‍മാക്കര്‍ക്ക് ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം
Post Your Comments