ന്യൂഡല്‍ഹി: ഒളിന്പിക്സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമെന്ന ബഹുമതി ദിപ കര്‍മകര്‍ സ്വന്തമാക്കി. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ആദ്യ നാലു സബ്ഡിവിഷനുകളില്‍ മുന്‍തൂക്കം നേടിയാണ് ദിപ യോഗ്യത നേടിയത്. ഞായറാഴ്ച റിയോ ഡി ജനീറോയിലാണ് അന്തിയ യോഗ്യത ഒളിന്പിക് ടെസ്റ്റ് നടന്നത്.
മൊത്തം 52.698 പോയിന്‍റാണ് ദിപ നേടിയത്. അന്തിമ റാങ്കിംഗ് നില മറ്റ് മൂന്നു സബ്ഡിവിഷണനുകളിലെ മത്സരങ്ങളും പൂര്‍ത്തിയായശേഷമേ വ്യക്തമാകൂ. പതിനാല് മത്സരാര്‍ത്ഥികളാണ് യോഗ്യതാറൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. പൂര്‍ത്തിയായ നാല് സബ്ഡിവിഷനുകളില്‍ യഥാക്രമം 15.066, 11.700, 13.366, 12.566 പോയിന്‍റുകളാണ് 22കാരിയായ ഈ ത്രിപുരക്കാരി നേടിയത്.
2014ല്‍ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി പങ്കെടുത്ത ഇന്ത്യന്‍ ജിംനാസ്റ്റിക് താരം എന്ന ബഹുമതി കരസ്ഥമാക്കിയ ദിപ വെങ്കലമെഡല്‍ നേടിയിരുന്നു.
Post Your Comments