ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കർ സമ്മാനമായി നൽകിയ ബിഎംഡബ്ല്യു കാർ ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകർ തിരികെ നൽകി. റിയോ ഒളിംപിക്‌സിൽ കാഴ്ചവച്ച തകർപ്പൻ പ്രകടനത്തിന് ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷനാണ് ദിപയ്ക്ക് കാർ നൽകിയത്. കാർ ദിപയ്ക്ക് കൈമാറ്റം ചെയ്‌തത് സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു.
മെയിന്റനൻസ് ചെലവ് താങ്ങാൻ വയ്യാത്തതു കൊണ്ടും അഗർത്തലയിൽ റോഡ് ശോച്യാവസ്ഥയിലായതു കൊണ്ടുമാണ് ദിപ കാർ തിരികെ നൽകിയത്. ദിപയുടെ പരിശീലകൻ ബിസ്വേശ്വർ നന്ദിയാണ് കാർ തിരികെ നൽകിയ കാര്യം സ്ഥിരീകരിച്ചത്. കാർ തിരിച്ചു നൽകിയപ്പോൾ അതിനു പകരമായി 25 ലക്ഷം രൂപ ബാഡ്മിന്റൺ അസോസിയേഷൻ തിരികെ നൽകി. ഈ പണം ഉപയോഗിച്ച് ഒരു ഹ്യൂണ്ടായ് എലൻട്ര കാർ സ്വന്തമാക്കി.
Post Your Comments