ദില്ലി: ദിപ കര്‍മാക്കര്‍ക്കും ജിത്തു റായ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്കില്‍ മികച്ച പ്രകടനം നടത്തിയ ദിപ കര്‍മാക്കറിനും ഷൂട്ടിങ് താരം ജിത്തു റായിക്കുമാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരം ലഭിച്ചത് .ഒളിമ്പിക്സിലെ അവിസ്മരണീയ പ്രകടനാമാണ് ദിപയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
സ്റ്റേപ്പിള്‍ ചേസ് താരം ലളിതാ ബബര്‍, ഹോക്കി താരം വി ആര്‍ രഘുനാഥ്, അമ്പെയ്ത്ത് താരം രജത്ത് ചൗഹാന്‍, ബില്യാര്‍ഡ്‌സ് താരം സൗരവ് കോത്താരി, ക്രിക്കറ്റ് താരം സൗരവ് കോത്താരി, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ബോക്‌സിങ് താരം ശിവ് ഥാപ്പ, അപൂര്‍വി ചന്ദേല എന്നിവരുള്‍പ്പെടെ 15 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.എന്നാൽ സാധ്യതാ പട്ടികയിലുണ്ടായിരുന്ന നാല് മലയാളികള്‍ക്കും പുരസ്‌കാരങ്ങളില്ല.അര്‍ജുന അവാര്‍ഡ് ലഭിക്കാത്ത വ്യക്തിക്ക് ഖേല്‍ രത്‌ന നല്‍കാറില്ല എന്ന പതിവ് തെറ്റിച്ചാണ് ദിപയ്ക്ക് പുരസ്‌കാരം നല്‍കിയത്.
പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക സമിതി കായിക മന്ത്രാലയത്തിന് സമര്‍പ്പിക്കും.കായികമന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Post Your Comments