ഉദയ്പുര്‍: ദമ്പതിമാരെ ആള്‍ക്കൂട്ടം ആക്രമിച്ച് നഗ്നരാക്കി നടത്തുകയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. യുവതിയുടെ മുന്‍ഭര്‍ത്താവ് അടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ആദ്യ ഭര്‍ത്താവും കൂട്ടാളികളുമാണ് ആക്രമണത്തിന് മുന്നിലുണ്ടായിരുന്നത്.
Also Read : പാലും രക്തവും കുടിച്ച് നഗ്നരായി കഴിയുന്ന ഒരു കൂട്ടം ആളുകള്‍: ബോദി ഗോത്രവര്‍ഗക്കാരുടെ ആചാരത്തെ അറിയാം
രാജസ്ഥാനിലെ ഉദയ്പുരിനുസമീപം സാരേഖുര്ദ് ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമത്തിനിരയായ ദമ്പതിമാര്‍. ഇവരുടെ ബന്ധത്തോടുള്ള എതിര്‍പ്പാണ് ആക്രമണകാരണമെന്ന് പോലീസ് അറിയിച്ചു. യുവതി നേരത്തേ രണ്ടുവിവാഹം കഴിച്ചിരുന്നു. ഇവരെ ഉപേക്ഷിച്ചാണ് പുതിയബന്ധം തുടങ്ങിയത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദയ്പുര്‍ എ.എസ്.പി. ഹര്‍ഷ് റാത്നൂ പറഞ്ഞു.
Post Your Comments