International

സക്കീര്‍നായിക്കിനെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യം; നിലപാട് വ്യക്തമാക്കി മലേഷ്യ

ക്വലാലംപൂര്‍: വിവാദ മതപ്രഭാഷകന്‍ സക്കീര്‍നായിക്കിനെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് മലേഷ്യ. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ സക്കീര്‍ നായിക്ക് മലേഷ്യയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും മലേഷ്യയില്‍ സ്ഥിരതാമസക്കാരനായി അംഗീകരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also: സക്കീര്‍ നായിക്കിനെ വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ച് മലേഷ്യ

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള കരാറിന്റെ പശ്ചാത്തലത്തിലാണ് ക്കീര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ സക്കീര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി തന്നെ അറിയിക്കുകയായിരുന്നു. 2016 ലാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന്സക്കീര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button