ക്വാലാലംപൂര്‍: സക്കീര്‍ നായിക്കിനെ വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ച് മലേഷ്യ. മലേഷ്യന്‍ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സക്കീര്‍ നായിക്കിനെ ഇന്ത്യ ആവശ്യപ്പെട്ടാല്‍ കൈമാറുമെന്നു അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തീവ്രവാദം, മതംമാറ്റം എന്നീ കുറ്റങ്ങളില്‍ അന്വേഷിക്കുന്ന പ്രതിയാണ് സക്കീര്‍ നായിക്ക്. ദേശീയ അന്വേഷണ ഏജന്‍സി സക്കീറിനു എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ സക്കീര്‍ നായിക്ക് മലേഷ്യയിലാണ്. സക്കീര്‍ നായിക്കിനു മലേഷ്യയില്‍ സ്ഥിരതാമസ അനുമതിയും ഇതിനകം ലഭിച്ചിട്ടുണ്ട്
സക്കീര്‍ നായിക്കിനെ ഇന്ത്യ ആവശ്യപ്പെട്ടാല്‍ കൈമാറുമെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ അതിനുള്ള നീക്കം എന്‍ഐഎ ഉടന്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments