കാസര്‍കോട്: കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് കാസര്‍കോഡ് ചീമേനി പുലിയന്നൂരില്‍ വിരമിച്ച അധ്യാപികയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പി.വി ജാനകി എന്നായിരുന്നു ഇവരുടെ പേര്. മോഷ്ടാക്കള്‍ ഹിന്ദിക്കാരെന്ന് ആദ്യം സംശയിച്ചിരുന്നത്. ആക്രമണത്തില്‍ ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണനും കഴുത്തിന്റെ ഭാഗത്ത് ഗുരുതരമായ മുറിവേറ്റിരുന്നു.കേസില്‍ സംസ്ഥാനത്തിന് പുറത്ത് പോലീസ് വല വീശിയിട്ടും പ്രയോജനമുണ്ടായില്ല. എന്നാല്‍ പോലീസിന് പ്രതികളെ പിടികൂടാനായ തുമ്പ് ലഭിച്ചതാണ് കേസില്‍ വന്‍ വഴിത്തിരിവായത്. അത് കൊടുത്തത് പ്രതികളില്‍ ഒരാളുടെ അച്ഛനും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
ജാനകി മരണപ്പെട്ട വിവരം നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. പോലീസ് അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണ്ണവും 35000 രൂപയും കവര്‍ന്നതായി കണ്ടെത്തി. കൈകാലുകള്‍ ടേപ്പ് വെച്ച് ബന്ധിച്ച ശേഷം കഴുത്തറുത്ത നിലയിലായിരുന്നു ജാനകിയെ കണ്ടെത്തിയത്. കഴുത്തിന് പിന്നില്‍ ആഴത്തില്‍ മുറിവേറ്റ് സോഫയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു ഭര്‍ത്താവ് കൃഷ്ണന്‍. ഹിന്ദി സംസാരിക്കുന്നവരാണ് കൊലക്ക് പിന്നിലെന്ന് ആദ്യം സംശയം തോന്നിയപ്പോള്‍ കേസ് അന്വേഷണം ഇതര സംസ്ഥാന തൊഴിലാഴികളെ ചുറ്റിപ്പറ്റിയായിരുന്നു. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും അന്വേഷണം നീണ്ടു. 50000ല്‍ അധികം ഫോണ്‍ സന്ദേശങ്ങളും 700 സാക്ഷി മൊഴികളും രേഖപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. അതിനിടെയാണ് പോലീസിന് ഒരു സന്ദേശം ലഭിച്ചത്. എന്റെ മകന്റെ കൈയ്യില്‍ ധാരാളം പണം കണ്ടു. ഇത്രയും പണം വരാന്‍ സാധ്യതയില്ല. ഇതില്‍ സംശയമുണ്ട് എന്നായിരുന്നു സന്ദേശം. സന്ദേശമയച്ചയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റത് ശ്രദ്ധയില്‍പെടുകയും അന്വേഷണം സന്ദേശം അയച്ച ആളുടെ മകനിലേക്ക് നീളുകയും ചെയ്തത്.
ജാനകി ആ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയതും ഇതേ കടയില്‍ നിന്നായിരുന്നു. സ്വര്‍ണ്ണം വിറ്റ സമയം പ്രതികളിലൊരാള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയും നിര്‍ണായക തെളിവായി. വൈകാതെ തന്നെ ജാനകിയുടെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ പിടിയിലായി. പുലിയന്നൂര്‍ ചീര്‍ക്കളം സ്വദേശികളായ റിനേഷ്(27) , വൈശാഖ്(28) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി അരുണ്‍ (28) വിദേശത്തേക്ക് കടന്നു. ചോദ്യം ചെയ്യലില്‍ തങ്ങളാണ് കൊലക്ക് പിന്നിലെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പണത്തിന് വേണ്ടി തന്നെയാണ് കൃത്യത്തിന് മുതിര്‍ന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. അരുണാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന. ഇവരെ ക്കുറിച്ച് പിന്നീട് ലഭിച്ചതും ഞെട്ടിക്കുന്ന സൂചനകളാണ്. ഇവര്‍ നയിച്ചിരുന്നത് ആഡംബര പൂര്‍ണമായ ജീവിതമാണെന്നുമുള്ള വിവരങ്ങളാണ് നാട്ടുകാരില്‍ നിന്നും ലഭിച്ചത്.
Post Your Comments