ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ടിവിയില്‍ കാണിക്കുന്ന സമയം കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടിവിയിലെ കാഴ്ച്ചക്കാരുടെ എണ്ണം രേഖപ്പെടുത്തുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ നരേന്ദ്ര മോദിയുടെ നിരവധി പരിപാടികള്‍ ദൂരദര്ശന് അടക്കമുള്ള ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. മുന്‍ ആഴ്ച്ചകളെക്കാള് ഇരട്ടിയലധികം ആളുകളാണ് പരിപാടി കണ്ടത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രദേശങ്ങളിലും ചാനലുകളുടെ റേറ്റിങ് വര്‍ധിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പരിവര്‍ത്തന്‍ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കണ്ടവരുടെ എണ്ണം 418 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടുകളിള്‍ സൂചിപ്പിക്കുന്നത്.
Post Your Comments