Latest NewsKerala

ഗ്ലാസില്‍ ഇനി നുരയില്ല; പ്ലേറ്റിലെ കറി മാത്രം: ജി.എന്‍.പി.സി അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി അഡ്മിന്‍

തിരുവനന്തപുരം• മദ്യപാനികളുടെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ കൂട്ടായ്മയായിരുന്നു ജി.എന്‍.പി.സി-അഥവാ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പ്. കുടിയന്മാരുടെ പ്രിയ ഇടമായിരുന്ന ഇവിടെ നിന്നും മദ്യത്തെ പുറത്താക്കിയിരിക്കുകയാണ് അഡ്മിന്‍. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് അന്വേഷണം തുടങ്ങിയതോടെയാണ് മദ്യപാന പോസ്റ്റുകള്‍ ഗ്രൂപ്പില്‍ അനുവദിക്കില്ലെന്ന തീരുമാനം എടുക്കാന്‍ അഡ്മിനെ നിര്‍ബന്ധിതനാക്കിയത്.

മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ല എന്ന് ഗ്രൂപ്പ് അഡ്മിന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രൂപ്പ് മദ്യപാനത്തെയോ, മദ്യത്തെയോ പ്രോത്സാഹപ്പിക്കുന്നില്ല. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. അതു നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അഡ്മിന്‍ ടി.എല്‍ അജിത് കുമാര്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

സ്നേഹമുള്ള ചങ്കുകളുടെ ശ്രേദ്ധക്കു,

മദ്യവും ആയി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദനീയമല്ല. സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോഷ്ട്ട് ചെയ്യേണ്ട ഗ്രൂപ്പാണിത്. ഇവിടെ രാഷ്ട്രീയമില്ല മതമില്ല ജാതിയില്ല ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യർ, കുറച്ചു സ്നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യർ മാത്രം.

GNPC ടെ ലോഗോയും നാമവും വ്യാജമായി ഉപയോഗിച്ചു മദ്യത്തെ പ്രൊമോട്ട് ചെയ്യുന്ന closed ആൻഡ് public ഗ്രൂപ്പുകളുമായി ഈ ഗ്രൂപ്പിന് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല.

ഗ്രൂപ്പിന്റെ നാമവും ലോഗോയും ട്രേഡ് മാർക് ആക്ക്റ്റ് ആൻഡ് കോപ്പി റൈറ്റ് ആക്ക്റ്റ് പ്രകാരം രജിസ്ട്രേഷൻ ചെയ്തിട്ടുള്ളതാണ്. ഇതു മറ്റുള്ളവർ ഉപയോഗിക്കുകയോ, അതേ നാമത്തിലും ലോഗോയിലും ഗ്രൂപ്പുകൾ തിടങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹം ആണ്. കൂടാതെ ഇത്തരം ഗ്രൂപ്പുകളിൽ എന്തു പ്രശ്നങ്ങളായിരുന്നാലും ഈ ഗ്രൂപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.

പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉള്ള ഒരു പറ്റം ചങ്ങാതിമാരുടെ ഒത്തുചേരൽ ആണ് ഈ ഗ്രൂപ്പ്. ഇതിനു വിഘ്‌നം വരാതെ നോക്കാൻ എല്ല സ്നേഹിതരും ശ്രേദ്ധിക്കേണ്ടതാണ്.

ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ 2 വരി കൂടി എഴുതി സ്ഥലമോ അല്ലെങ്കിൽ പ്രത്യേകതയോ, നർമത്തിൽ 2 വരിയോ എഴുതുക. വെറുതെ ഒരു ഗ്ലാസ്സിൽ എന്തോ ഒഴിച്ച പടം, പ്ലേറ്റിൽ അജ്ഞാത ഇറച്ചി, അജ്ഞാത സ്ഥലം ഒക്കെ മടുപ്പിക്കും. പോസ്റ്റിനോടൊപ്പം ഒരു വരിയെങ്കിലും എഴുതുക.

ഈ ഗ്രൂപ്പിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഇല്ല. അഥവാ ആരെങ്കിലും തുടങ്ങുന്ന ശ്രേദ്ധയിൽ പെട്ടാൽ നിരുത്സാഹപ്പെടുത്തുക ചേരാതിരിക്കുക. അങ്ങനെ ഉള്ള ഗ്രൂപ്പുമായി ബന്ധപ്പെട്ട എന്തു സംഭവത്തിനും ഈ ഗ്രൂപ്പുമായി ഒരു ബന്ധവും ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ബ്ലോക്കിലേക്കു നയിക്കും.

ബഹുമാനമില്ലാത്ത പരസ്പര സംവാദവും സംഭാഷണവും എല്ലാം ബ്ലോക്കിലേക്കു നയിക്കുന്നതാണ്. നമുക്ക് സ്നേഹം മാത്രം മതി.

23 വയസ്സിനു മുകളിൽ ഉള്ളവരെ മാത്രമേ ആഡ് ചെയ്യാവൂ അതിനു മുകളിലുള്ള പ്രായക്കാർ മാത്രമുള്ള ഗ്രൂപ്പാണിത്

ആവർത്തന പോസ്റ്റുകൾ ചിലതൊക്കെ അപ്പ്രൂവ് ആക്കാതിരുന്നേക്കാം. സഹകരിക്കുക.

ഒരു വരിയിൽ “ഹലോ, ഗുഡ് നയിറ്റ്, ഗുഡ് മോർണിംഗ്, ക യിൽ തുടങ്ങുന്ന കുപ്പിയുടെ പേര്, ആദ്യത്തെ ബ്രാന്ഡിലെ കുപ്പിയുടെ അളവ്, എന്നൊക്കെയുള്ള പോഷട്ടുകൾ ഇടാതിരിക്കുക.

ഈ ഗ്രൂപ്പ് ഒരു കാരണവശാലും മദ്യത്തെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്നതല്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആണ്. അതു മാരകമായ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു.

മറ്റു മെമ്പേഴ്‌സ്നെ മോശമായി സംസാരിക്കുന്നതോ മറ്റോ ശ്രേദ്ധയിൽ പെട്ടാൽ പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയോ അഡ്മിനെ ടാഗ് ചെയ്യുകയോ ചെയ്യണം.

കുടിക്കുന്ന നമുക്കെന്തു രാഷ്ട്രീയം മതം. 2 എണ്ണം അടിക്കുക സന്തോഷമായി ഗ്രൂപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക. നമുക്ക് ഒരു മതവും രാഷ്ട്രീയവുമെ ഉള്ളു, സ്നേഹം മാത്രം.

സുഹൃത്തുക്കളെയും ഈ കൂട്ടായ്മയിലേക്ക് ചേര്‍ക്കുവാനും മറക്കണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button