ഒരു എന്‍ജിഒ ജോലിക്കാരിയുടെ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോ സെക്ഷനുകളിലും എലവേറ്ററുകളിലും മറ്റും പലപ്രാവശ്യം പലപുരുഷന്മാരുടെയും അനാവശ്യ തോണ്ടലുകളും തലോടലുകളും അതിക്രമങ്ങളും അനുഭവിക്കേണ്ടി വന്ന ജീവിത അനുഭവമാണ് ഇവര്‍ പറയുന്നത്. തന്നെ സന്തോഷിപ്പിച്ചാല്‍ ജോലി വാങ്ങിത്തരാം എന്ന് പോലും പലരും പറഞ്ഞതായി യുവതി പറയുന്നു.
read also: യുവതിയുടെ ആത്മഹത്യക്ക് പിന്നിൽ വൈദികൻ കുമ്പസാര രഹസ്യം ചോര്‍ത്തിതെന്ന് ആരോപണം
ബിഹാറിലെ സംഭവമാണിത്. ബിഹാറില്‍ സ്ത്രീകള്‍ക്ക് ജോലി അല്‍പം ബുദ്ധിമുട്ടുള്ള ഒന്നാണെന്നാണ് ഇവര്‍ പറയുന്നത്. 2017ലാണ് സംഭവം നടക്കുന്നത്. യുഎന്‍ പ്രോജക്ട് ചെയ്യുന്ന ഒരു എന്‍ജിഒയിലാണ് താന്‍ ജോലി ചെയ്തിരുന്നത്. തന്റെ ജോലി യുഎന്നിന് ഇഷ്ടപ്പെട്ടെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് പട്‌നയില്‍ എത്തിയ സംഘവുമായി താന്‍ കൂടിക്കാഴ്ച നടത്തി.
ഒരു വിധത്തിലും തനിക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. യുഎന്‍ ഒഫിഷ്യല്‍ തന്നോട് അത്രയ്ക്കും മോശമായാണ് പെരുമാറിയത്. അയാളുടെ നോട്ടവും ശരീര പ്രകൃതിയും വളരെ മോശമായിരുന്നെന്ന് യുവതി പറയുന്നു. 2017 മാര്‍ച്ച് 27നാണ് മീറ്റിംഗ് നടന്നത്. ഗ്രൂപ്പ് ഫോട്ടോ സെക്ഷനില്‍ തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും യുവതി വ്യക്തമാക്കി.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ തന്റെ അടുത്തെത്തിwomen നിങ്ങള്‍ സുന്ദരിയാണെന്നും തന്നെ സന്തോഷിപ്പിച്ചാല്‍ യുഎന്‍ ഏജന്‍സിയില്‍ ജോലി വാങ്ങി തരാമെന്നും അയാള്‍ പറഞ്ഞതായി യുവതി പറയുന്നു. എന്നാല്‍ തന്റെ കഴിവുകള്‍ ഉപയോഗിച്ച് ജോലിയില്‍ എത്തിക്കോളാം എന്നയാള്‍ക്ക് യുവതി മറുപടി നല്‍കി.
എന്നാല്‍ അയാളുടെ ഉദ്രവം തീര്‍ന്നില്ല. അന്ന് വൈകുന്നേരം എലവേറ്ററില്‍ വെച്ച് അയാള്‍ തന്നെ കയറി പിടിച്ചുവെന്ന് യുവതി പറയുന്നു. ഇതോടെ ജോലി ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ചെങ്കിലും എന്‍ജിഒയുടെ സമ്മര്‍ദത്തില്‍ ജോലി തുടരുകയായിരുന്നു.
Post Your Comments