പത്തനംതിട്ട: മൂന്ന് വര്‍ഷം മുൻപ് യുവതി ആത്മഹത്യ ചെയ്‌തതിന് പിന്നിൽ വൈദികൻ കുമ്പസാര രഹസ്യം ചോര്‍ത്തിയതെന്ന് ആരോപണം. കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നാലു വൈദികർ നടപടികൾ നേരിടുന്നതിനിടെയാണ് പുതിയ വിവാദം. 2015 ല്‍ ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലില്ലി ജോര്‍ജ്ജിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മറ്റൊരു വൈദികന്റെ കൂടി പേര് ഉയര്‍ന്നത്. തേക്കുങ്കല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗം ആയിരുന്നു ലില്ലി ജോര്‍ജ്ജ്.
ALSO READ: കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ എംഎല്‍എ?
മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച കുറിപ്പില്‍ ഇടവക വികാരിയുടെയും ഒരു സ്ത്രീയുടെയും പേര് പറഞ്ഞിരുന്നതായും വൈദികനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് സഭാനേതൃത്വത്തിന് പരാതി നല്‍കിയ സഭാംഗമായ എബ്രഹാം ജോര്‍ജിനെ പത്തുവര്‍ഷത്തേക്ക് ഇടവക പുറത്താക്കിയിരുന്നു.ലില്ലി എഴുതിയെന്ന് പറയുന്ന കുറിപ്പ് എബ്രഹാമിന്റെ കൈവശമുണ്ട്. സംഭവത്തില്‍ കോയിപ്രം പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. ഇതിനുപിന്നില്‍ സഭാനേതൃത്വത്തിന് പങ്കുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.
ഇടവക വികാരിയുടെ മുന്നില്‍ മരിക്കുന്നതിന് മാസങ്ങള്‍ മുൻപ് ലില്ലി ജോര്‍ജ്ജ് നടത്തിയ കുമ്പസാര രഹസ്യം ആത്മഹത്യാകുറിപ്പില്‍ പേര് പറഞ്ഞിട്ടുള്ള സ്ത്രീയുമായി തര്‍ക്കം ഉണ്ടായപ്പോള്‍ യോഗത്തില്‍ അവര്‍ പരസ്യമാക്കിയെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. മനോനില തെറ്റി ലില്ലി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. കേസിന്റെ ആരംഭഘട്ടംമുതല്‍ വൈദികനെ സംരക്ഷിക്കുന്ന നിലപാടാണ് സഭാനേതൃത്വം സ്വീകരിച്ചത്. കുറ്റാരോപിതനായ വൈദികന്‍ ഇന്നും സഭയില്‍ ഉയര്‍ന്ന സ്ഥാനത്ത് തുടരുന്നുണ്ടെന്നും ജോര്‍ജ് എബ്രഹാം ജോര്‍ജ് പറഞ്ഞു.
Post Your Comments