Latest NewsInternational

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ സൂചികളുടെ എണ്ണം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി : സൂചി തലയോട്ടിയിലും തുടയിലും

താജിക്കിസ്ഥാന്‍: ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 9 സൂചികള്‍. ഭൂതബാധ ഏല്‍ക്കാതിരിക്കാന്‍ ആരോ ചെയാതതാവാമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ചികിത്സയിലുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താജിക്കിസ്ഥാനിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ വായില്‍ നിന്നും ഒരു സൂചി ലഭിച്ചതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എക്സറേ സ്‌കാനിംങില്‍ ശരീരത്തിനുള്ളില്‍ ആക 9 സൂചികള്‍ ഉണ്ടെന്ന് കണ്ടെത്തി. കുഞ്ഞിന്റെ തലയോട്ടി, മൂക്ക്, കാലുകള്‍, കഴുത്ത്, നെഞ്ച് എന്നിവയിലാണ് സൂചികള്‍ കുടുങ്ങിക്കിടക്കുന്നത്.

താജിക് തലസ്ഥാനമായ ദുഷാബെയിലെ കാരാബോളോ ഹോസ്പിറ്റലിലുള്ള കുട്ടിയുടെ ശരീരത്തില്‍ നിന്ന് 6 സൂചികള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. തയ്യല്‍ സൂചികള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇവ. ഇതില്‍ ചിലത് തുരുമ്‌ബെടുത്ത് തുടങ്ങിയവയായിരുന്നു. ഇവ കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ അബദ്ധത്തില്‍ എത്തിയതാവാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റാരെങ്കിലും അറിഞ്ഞുകൊണ്ട് ചെയ്തതാവാനാണ് സാധ്യതയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഭൂതബാധ ഏല്‍ക്കാതിരിക്കാന്‍ ബന്ധുക്കളോ കുഞ്ഞിന്റെ ആയയോ മറ്റോ ചെയ്തതാകുമോയെന്ന സംശയത്തിലാണ് മാതാപിതാക്കള്‍.

ഇത്തരമൊരു കേസ് ഇവിടെ ആദ്യമായാണ് എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം അയല്‍രാജ്യമായ ഉസ്ബെക്കിസ്ഥാനില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 16 സൂചികള്‍ ശരീരത്തിനുള്ളില്‍ കുടുങ്ങിയ കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button