സിഡ്നി: രണ്ട് മക്കളെയും വെടിവെച്ച് കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. 62കാരനായ ജോൺ എസ്വെർഡാണ് തന്റെ 15വയസുകാരനായ മകനെയും 13കാരിയായ മകളെയും വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ALSO READ: ഭര്‍ത്താവ് വീണ്ടും വിവാഹത്തിനൊരുങ്ങി: യു.എ.ഇയില്‍ വീട്ടമ്മ ജീവനൊടുക്കി
കുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്നും, ജോണിന്റെ മൃതദേഹം മറ്റൊരിടത്ത് നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ലൈസെൻസ് ഉള്ള തോക്ക് ഉപയോഗിച്ചാണ് ഇയാൾ അരുംകൊല നടത്തിയത്. ഭാര്യയുമായി പിരിഞ്ഞ ശേഷം മക്കൾ ഇയാൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മക്കളെ വിട്ടുകിട്ടുന്നതിനായി 36കാരിയായ യുവതി നിയമപോരാട്ടം നടത്തി വരികയായിരുന്നു.
Post Your Comments