
എട്ടാം വയസിൽ മെര്‍സിഡീസ് കാർ കണ്ടപ്പോൾ തന്നെ അത് സ്വന്തമാക്കണമെന്ന ആഗ്രഹം ദേവരാജന്റെ മനസ്സിൽ ഉദിച്ചിരുന്നു. വളർന്നപ്പോൾ ജീവിത പ്രാരാബ്ദങ്ങള്‍ മൂലം അദ്ദേഹം കൃഷിപ്പണിയിലേക്ക് ഇറങ്ങി. എങ്കിലും മെര്‍സിഡീസ് ബെന്‍സ് വാങ്ങാനുള്ള ആഗ്രഹത്തെ ദേവരാജന്‍ ഉപേക്ഷിച്ചില്ല. സ്വപ്‌നവാഹനത്തിന് വേണ്ടി അദ്ദേഹം രാപ്പകല്‍ അധ്വാനിച്ചു.
ചെന്നൈയിലെ മെര്‍സിഡീസ് ബെന്‍സ് ട്രാന്‍സ് കാര്‍ ഇന്ത്യ ഡീലര്‍ഷിപ്പ് പുറത്തുവിട്ട വീഡിയോ യിലൂടെയാണ് ദേവരാജനെന്ന കര്‍ഷകനെ കുറിച്ചും അദ്ദേഹം തന്റെ ആഗ്രഹം സഫലമാക്കിയതിനെക്കുറിച്ചും ആളുകൾ അറിഞ്ഞത്.
കാർ ആദ്യം കണ്ടപ്പോള്‍ വാഹനമേതെന്നോ, വിലയയെന്തെന്നോ ദേവരാജന് അറിയുമായിരുന്നില്ല. എന്നാൽ ഗ്രില്ലിന് മുകളില്‍ തിക്രോണ നക്ഷത്രമുള്ള കാര്‍ വാങ്ങണമെന്ന് മാത്രം അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. ഒടുവില്‍ 88 ആം വയസില്‍ മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിനെ ദേവരാജന്‍ സ്വന്തമാക്കുമ്പോള്‍ ഈ വിവരം അറിഞ്ഞവരെല്ലാം അദ്ദേഹത്തോടൊപ്പം സന്തോഷിക്കുന്നുണ്ട്.
ദേവരാജന്റെ കഥയറിഞ്ഞ ഷോറൂം ജീവനക്കാര്‍ കേക്ക് മുറിച്ചും വീഡിയോ ചിത്രീകരിച്ചുമാണ് അദ്ദേഹത്തിനൊപ്പം ആഹ്‌ളാദനിമിഷങ്ങള്‍ പങ്കിട്ടത്.
Post Your Comments