Latest NewsKerala

ടി.സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്സ്‌മാന്‍

തിരുവനന്തപുരം : സ്റ്റേഡിയം നിര്‍മ്മാണത്തില്‍ തിരിമറിയുമായി ബന്ധപെട്ടു കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്സ്‌മാന്‍. 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. തിരിമറി നടത്തിയ തുക എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്നും രണ്ട് മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്സമാൻ അറിയിച്ചു.

ഇടുക്കി, കാസര്‍കോഡ് സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നു. ഇടുക്കിയിലെ സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചു. കാസര്‍കോഡ് 20 ലക്ഷം രൂപ പുറമ്ബോക്ക് ഭൂമിക്ക് മുടക്കി. മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതില്‍ 20 ലക്ഷത്തിന്റെയും കെസിഎയ്ക്ക് സോഫ്റ്റ് വെയര്‍ വാങ്ങിയതില്‍ 60 ലക്ഷത്തിന്റെയും ക്രമക്കേട് കണ്ടെത്തിയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button