ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി കുടുംബം. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് കൊണ്ടും തുടർന്ന്, എമർജൻസി കെയർ നൽകാൻ സാധിച്ചതിനാലും ആശുപത്രിയിൽ എത്തിയ സ്‌ഥിതിയേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകൻ സലാഹുദ്ദീൻ അയ്യൂബി അറിയിച്ചു.
മഅദനി ഇപ്പോൾ വിദഗ്ധ സംഘത്തിന്റെ ഒബ്സർവേഷനിൽ തുടരുകയാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ മകൻ സലാഹുദ്ദീൻ അയ്യൂബി അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലേക്ക് മഅദനിയെ മാറ്റിയത്. യാത്രാവിലക്കുകളോടെ ബംഗളൂരുവിലെ സ്വകാര്യ വസതിയിൽ കഴിയുന്നതിനിടെയാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മഅ്ദനിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
അൽഹംദുലില്ലാഹ്…
പ്രിയ സഹോദരങ്ങളുടെ ദുആകളുടെ ഫലമായും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് കൊണ്ടും തുടർന്ന് എമർജൻസി കെയർ നൽകാൻ സാധിച്ചതിനാലും ആശുപത്രിയിൽ എത്തിയ സ്‌ഥിതിയേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
വിദഗ്ധ സംഘത്തിന്റെ ഒബ്സർവേഷനിൽ തുടരുകയാണ്…
ഞങ്ങൾ കുടുംബവും സഹായികളും ഒപ്പം ഉണ്ട്. ഞങ്ങളുമായി സംസാരിക്കുന്നുണ്ട്.
അൽഹംദുലില്ലാഹ് !!!
വിശുദ്ധ റമളാനിലെ ആദ്യ ജുമുഅ:യിലെ ദുആകളിൽ ഉൾപ്പടെയുള്ള പ്രാർത്ഥനകളിൽ പ്രത്യേകം ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
-മകൻ
സലാഹുദ്ദീൻ അയ്യൂബി
Post Your Comments