അമൃത്സര്‍: ഡല്‍ഹിയിലെ കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു കൂട്ടമരണ വാര്‍ത്ത കൂടി. പഞ്ചാബിലെ അമൃത്സര്‍ മകോവാല് ഗ്രാമത്തിലെ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബത്തിലെ മുത്തശ്ശിയും മകളും കൊച്ചുമകളുമാണ് മരിച്ചത്. കര്‍തര്‍ കൗര്‍, ഹര്‍മീത് കൗര്‍, ദില്‍പ്രീത് കൗര്‍ എന്നിവരുടെ മൃതദേഹമാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. കര്തറുടെ മകള്‍ മൂന്ന് ദിവസമായി ഫോണ്‍ചെയ്തിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് ഗ്രാമത്തിലെ തന്നെ മറ്റൊരു ബന്ധുവിന വെിട്ട് അന്വേഷിച്ചപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.
മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന് കര്തറിന്റെ കൊച്ചുമകന് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന് ചിലര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments