KeralaLatest News

പൊട്ടുതൊട്ട് ഷോർട്ട് ഫിലിമിൽ അഭിനയിച്ചു: കുട്ടിയെ മദ്രസ്സയിൽ നിന്ന് പുറത്താക്കി: കല്ലെറിഞ്ഞ് കൊല്ലാതിരുന്നത് ഭാഗ്യമെന്ന് കുട്ടിയുടെ അച്ഛൻ

മകൾ ഒരു ഷോർട്ട് ഫിലിമിൽ പൊട്ടു വെച്ച് അഭിനയിച്ചെന്ന കാരണത്താൽ കുട്ടിയെ മദ്രസയിൽ നിന്ന് പുറത്താക്കിയതായി പിതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മകൾ ഹെന്ന മലയിൽ പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ.

കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി.എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…?എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു,കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം എന്ന് പിതാവ് ഉമ്മർ മലയിൽ ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റ് ഇതിനകം തന്നേവൈറൽ ആയിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button