Latest NewsIndia

ഇനി വിദേശത്ത് കാമുകിമാരോടൊപ്പം കറങ്ങാന്‍ സാധിക്കില്ലല്ലോ : തരൂരിനെതിരെ പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ഇനി വിദേശത്ത് കാമുകിമാരോടൊപ്പം കറങ്ങാന്‍ സാധിക്കില്ലല്ലോ.. തരൂരിനെതിരെ പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പരിഹാസവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് വന്നിരിക്കുന്നത്. തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണാന്‍ സാധിക്കില്ലെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള സ്വാമിയുടെ പരിഹാസം.

read also : ക്യാംപസ് ഫ്രണ്ടിലെ ആയുധപരിശീലനവും, ആരെ കൊല്ലണമെന്നുള്ള നിര്‍ദേശവും എല്ലാം ഇപ്പോഴും മാറ്റമില്ലാതെ നടക്കുന്നു

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി തരൂരിന് വിദേശയാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. അങ്ങനെ പോകണമെങ്കില്‍ തന്നെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അതിനാല്‍ തന്നെ അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാമുകിമാരെ കാണാനാകില്ല എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പട്യാല ഹൗസ് കോടതി, അദ്ദേഹത്തോട് ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button