Latest NewsIndia

പെൺകുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം തീരുമാനിക്കുന്നത് സ്കൂളുകൾ

പൂനെ : പെൺകുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും തീരുമാനിച്ച സ്കോളിനെതിരെ പ്രതിഷേധവുമായി മാതാപിതാക്കൾ. പൂനെ  എം.ഐ.ടി സ്‌കൂള്‍ മാനേജുമെന്‍ിന്റെ തീരുമാനങ്ങള്‍ക്കെതിരെ ബുധനാഴ്ചയായിരുന്നു മാതാപിതാക്കളും വിദ്യാര്‍ഥിനികളും പ്രതിഷേധവുമായി രംഗത്തെത്തി.

പെൺകുട്ടികൾ പാവാടയ്ക്കുള്ളിൽ ധരിക്കുന്ന വസ്ത്രം വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് അധികൃര്‍ ഉത്തരവ് ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിരുന്നു. വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Read also:ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

എന്നാൽ മാതാപിതാക്കൾ ശക്തമായ പ്രതിഷേധം നടത്തുകയാണ്. എന്നാല്‍ തീരുമാനത്തില്‍ മാറ്റം വരുത്താൻ സ്കൂൾ അധികൃതർ തയ്യാറായില്ല. ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയതില്‍ തങ്ങള്‍ക്ക് പ്രത്യേകം അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍കാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button