മസ്‌ക്കറ്റ്: വിദേശികള്‍ക്ക് ഗുണകരമാകുന്ന രീതിയിൽ വിസാ നിയമത്തില്‍ മാറ്റവുമായി ഒമാൻ. ഇതോടെ താൽക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാൻ കഴിയും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വന്തം വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും.
Read Also: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിസ പദ്ധതിയുമായി ഒമാൻ
അതേസമയം രാജ്യത്തു നിന്നു തന്നെ തൊഴില്‍ വീസ മാറുന്നതിന് 50 റിയാല്‍ നിരക്ക് ഈടാക്കും. സ്വന്തമായി കെട്ടിടങ്ങളുള്ള വിദേശികള്‍ക്ക് സ്വദേശി സ്‌പോണ്‍സറെ കൂടാതെ വിസാ ലഭിക്കും. ആറു മാസക്കാലത്തെ പാസ്‌പോര്‍ട്ട് കാലാവധിയുള്ളവര്‍ക്കു മാത്രമാണ് രാജ്യത്തേക്കു പ്രവേശിക്കുന്നതിനുള്ള വിസകള്‍ അനുവദിക്കുക. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ നബ്ഹാനി വ്യക്തമാക്കി.
Post Your Comments