മസ്‌ക്കറ്റ്: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പത്തു ദിവസത്തെ വിസ പദ്ധതിയുമായി ഒമാൻ. ഇതുപ്രകാരം അഞ്ചു റിയാൽ നൽകിയാൽ പത്തുദിവസം രാജ്യത്തു തങ്ങാനുള്ള വിസ ലഭിക്കും. ഒരു മാസത്തേക്കും ഒരു വർഷത്തേക്കുമുള്ള വിസയുമുണ്ട്. വിസ മാറ്റത്തിനായി 50 റിയാൽ നൽകേണ്ടിവരും. എന്നാലിത് തിരികെ ലഭിക്കില്ല.
Read Also: ഒമാൻ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ഒരു വർഷത്തെ ടൂറിസ്റ്റ് വിസയിലുള്ളവർക്ക് മൂന്നാഴ്ച മുതൽ ഒരു മാസം വരെ രാജ്യത്ത് കഴിയാൻ വിസാ നീട്ടി നൽകും. അതേസമയം ഐടി, അക്കൗണ്ടിങ്, ഫിനാൻസ്, മാർക്കറ്റിങ്, സെയിൽസ്, അഡ്മിനിസ്ട്രേഷൻ, എച്ച്ആർ, ഇൻഷുറൻസ്, ഇൻഫർമേഷൻ മീഡിയ, മെഡിക്കൽ-എൻജിനീയറിങ്, ടെക്നിക്കൽ വിഭാഗങ്ങളിലെ 87 തസ്തികകളിൽ പ്രഖ്യാപിച്ച തൊഴിൽ വീസ നിരോധനം ആറുമാസം കൂടി തുടരുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Post Your Comments