Latest NewsIndiaUncategorized

കോണ്‍ഗ്രസ് വക്താവിന് മാനഭംഗഭീഷണി

മുംബൈ: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചൗധരിക്ക് മാനഭംഗ ഭീഷണി. ട്വിറ്ററിലൂടെയാണ് ഇവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്നത്. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ട് ഇടപെട്ടിരുന്നു. തുടര്‍ന്ന് ഭീഷണി മുഴക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരീഷ് മഹേശ്വരി എന്നയാളാണ് അഹമ്മദാബാദില്‍ നിന്നും അറസ്റ്റിലായത്.

READ ALSO: കോണ്‍ഗ്രസ് വക്താവിനു എതിരെ റിയലന്‍സ് കേസ് കൊടുത്തു

മധ്യപ്രദേശില്‍ കൂട്ടമാനഭംഗത്തിനിരയായ ഏഴു വയസ്സുകാരിയെ കുറിച്ച് തന്റെ പേരില്‍ ഇറങ്ങിയ വ്യാജ പ്രസ്താവനയുടെ പേരിലാണ് ഭീഷണി വന്നത്. ഗിരീഷ്‌കെ1605 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു ഭീഷണികളില്‍ ഒന്ന്. ചൗധരിയുടെ 10 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്ന ഭീഷണി. വ്യത്യസ്ത അഭിപ്രായം പറയുന്ന സ്ത്രീകളെ അവര്‍ ആക്രമിക്കുമെന്നാണ് ഈ ട്വീറ്റ് തെളിയിക്കുന്നതെന്ന് ചൗധരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button