Latest NewsKeralaNews

കെവിന്‍ വധം : അമ്മയുടെ വെളിപ്പെടുത്തലിലെ സത്യമെന്തെന്ന് വ്യക്തമാക്കി നീനു

കോട്ടയം : കെവിന്‍ വധവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങളിലെ നിജ സ്ഥിതി വ്യക്തമാക്കി നീനു. ‘ അപ്പനും അമ്മയുമാണ് എന്റെ സ്‌നേഹത്തെ കൊന്നത്. ഇനിയെങ്കിലും എന്നെ വെറുതേ വിട്ടു കൂടെ എന്നും ജീവിതത്തിലേക്ക് മടങ്ങി വരുന്നതേയുള്ളൂവെന്നും നീനും പറയുന്നു.

മകള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ ഡയമണ്ട് മാലയും കമ്മലും വാങ്ങി തന്നുവെന്നും അത് എന്റെ കൈയ്യിലില്ലെന്നുമാണ് അമ്മ പറഞ്ഞത്. അമ്മയുടെ മാതാവ് ഏതാനും വര്‍ഷം മുന്‍പ് ഒരു മാല തനിക്ക് സമ്മാനിച്ചിരുന്നു. അത് മാറ്റിയാണ് മറ്റൊരു മാലയും മോതിരവും വാങ്ങി തന്നത്. വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഞാനാണ് അത് നിര്‍ബന്ധിച്ച് പണയം വെച്ചത്.

17000 രൂപ പണയം വെച്ചപ്പോള്‍ കിട്ടി. പെന്‍ഡന്റ് കയ്യിലിരിപ്പുണ്ട്. ആ മാല എവിടെയെന്നാണ് അമ്മയുടെ ചോദ്യം. എങ്ങനെയെങ്കിലും പണയം തിരിച്ചെടുത്ത് മാല അമ്മയ്ക്ക് കൊടുക്കും. കെവിന്‍ ചേട്ടന്റെ ജീവനേക്കാള്‍ വലുതല്ലല്ലോ മാല. പണം കുറവാണെങ്കിലും ഈ വീട്ടില്‍ താന്‍ സന്തോഷവതിയാണെന്നും നീനു പറയുന്നു.

മാന്നാനത്തുള്ള കോളേജില്‍ പഠനം ആരംഭിച്ചിരിക്കുകയാണ് നീനു. സിവില്‍ സര്‍വീസ് എന്ന മോഹവും ഇപ്പോള്‍ നീനുവിന്റെ മനസിലുണ്ട്. എന്നെ തിരുവനന്തപുരത്ത് കൗണ്‍സിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഒരു മാനസിക രേഗിയായി തന്നെ സമൂഹത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്നും നീനു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button